പ്രധാന വാര്‍ത്തകള്‍
ലോക ആന ദിനത്തോട് അനുബന്ധിച്ച് തേക്കടിയില്‍ നടക്കുന്ന പരിപാടിക്കായി വിപുലമായ ഒരുക്കം


കുമളി: ലോക ആന ദിനത്തോട് അനുബന്ധിച്ച് തേക്കടിയില്‍ നടക്കുന്ന പരിപാടിക്കായി വിപുലമായ ഒരുക്കം. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിമാരും രാജ്യത്തെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന ഉന്നത ഉദ്യോഗസ്ഥരെയും സ്വീകരിക്കുന്നതിനായി വലിയ ഒരുക്കമാണ് തേക്കടിയില്‍ നടക്കുന്നത്. ഈമാസം 12നാണ് ലോക ഗജദിനം.
തേക്കടിയിലെ ബോര്‍ഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയെല്ലാം അറ്റകുറ്റപ്പണി നടത്തിയും പെയിന്‍റിങ് ജോലിചെയ്തും വൃത്തിയാക്കി. ഇതിനൊപ്പം വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന തേക്കടിയിലെ ആമക്കടയും കഴുകി വൃത്തിയാക്കി അധികൃതര്‍ മോടിപിടിപ്പിച്ചു.തേക്കടിയിലെ കെ.ടി.ഡി.സി ഹോട്ടലുകള്‍, വനശ്രീ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ആനദിനാചരണ പരിപാടികള്‍.