Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

അന്തര്‍ദേശീയ ഗജദിനത്തോടനുബന്ധിച്ച ആഘോഷ പരിപാടികള്‍ ആഗസ്റ്റ് 12ന് രാവിലെ 9.45ന് തേക്കടിയില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ഉദ്ഘാടനം ചെയ്യും



കുമളി: അന്തര്‍ദേശീയ ഗജദിനത്തോടനുബന്ധിച്ച ആഘോഷ പരിപാടികള്‍ ആഗസ്റ്റ് 12ന് രാവിലെ 9.45ന് തേക്കടിയില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ഉദ്ഘാടനം ചെയ്യും.തേക്കടിയിലെ വനശ്രീ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാര്‍ ചൗബി, സംസ്ഥാന വനം മന്ത്രി എ.കെ.

ശ​ശീ​ന്ദ്ര​ന്‍, കേ​ന്ദ്ര​ത്തി​ലെ​യും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഉ​ന്ന​ത വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

രാ​ജ്യ​ത്തെ ആ​ന​ക​ളു​ടെ സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച വി​ഡി​യോ പ്ര​ദ​ര്‍​ശ​ന​വും വി​വി​ധ പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​വും ന​ട​ക്കും. ഗ​ജ​ഗൗ​ര​വ് അ​വാ​ര്‍​ഡ് കേ​ന്ദ്ര വ​നം മ​ന്ത്രി വി​ത​ര​ണം ചെ​യ്യും. ഗ​ജ ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ത്സ​ര​ങ്ങ​ളി​​ലെ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ക്കും.

ഇ​ന്‍​സ്പെ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഫോ​റ​സ്റ്റ് ര​മേ​ശ് കെ. ​പാ​ണ്ട, സം​സ്ഥാ​ന ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ ഗം​ഗാ​സി​ങ്, മു​ഖ്യ വ​നം മേ​ധാ​വി ബെ​ന്നി​ച്ച​ന്‍ തോ​മ​സ്, സം​സ്ഥാ​ന വ​നം വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ര്‍ സി​ന്‍​ഹ, ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഫോ​റ​സ്റ്റ് സി.​പി. ഗോ​യ​ല്‍, കേ​ന്ദ്ര വ​നം സെ​ക്ര​ട്ട​റി ലീ​ന ന​ന്ദ​ന്‍, ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി, വാ​ഴൂ​ര്‍ സോ​മ​ന്‍ എം.​എ​ല്‍.​എ, ചീ​ഫ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റ് പി.​പി. പ്ര​മോ​ദ് എ​ന്നി​വ​ര്‍ സം​സാ​രി​ക്കും.


ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന്​ ശേ​ഷം കേ​ന്ദ്ര വ​നം മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്രോ​ജ​ക്‌ട്​ എ​ലി​ഫ​ന്‍​റ് സ്റ്റി​യ​റി​ങ് ക​മ്മി​റ്റി യോ​ഗം ചേ​രും. തു​ട​ര്‍​ന്ന് നാ​ട്ടാ​ന​ക​ളു​ടെ പ​രി​പാ​ല​ന​വും ക്ഷേ​മ​വും സം​ബ​ന്ധി​ച്ച ക​മ്മി​റ്റി​യു​ടെ യോ​ഗ​വും ന​ട​ക്കും. പ്ര​ദേ​ശ​ത്തെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി കേ​ന്ദ്ര​മ​ന്ത്രി സം​വാ​ദം ന​ട​ത്തും. ആ​ദി​വാ​സി നൃ​ത്ത​വും അ​ര​ങ്ങേ​റും. സെ​ന്‍​ട്ര​ല്‍ പ്രോ​ജ​ക്‌ട്​ എ​ലി​ഫ​ന്‍​റ് മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച യോ​ഗം 13ന് ​ന​ട​ക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!