മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് ആവര്‍ത്തിച്ച് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി
ഇടുക്കി : മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് ആവര്‍ത്തിച്ച് വൈദ്യുതി മന്ത്രി കെ.
കൃഷ്ണന്‍ കുട്ടി. 3000 ക്യുസെക്സ് വരെ വെള്ളം തമിഴ് നാടിന് കൊണ്ടുപോകാവുന്നതാണ്. നിലവില്‍ 2144 ക്യു സെക്സ് വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. ഇത് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട മന്ത്രി, മുഖ്യമന്ത്രിയുടെ ഓഫീസിനെയും ചീഫ് സെക്രട്ടറിയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. മഴ ശക്തമായതോടെ അണക്കെട്ടുകള്‍ തുറന്നതിനാല്‍ ഇടുക്കിയില്‍ മാത്രം വൈദ്യുതി വകുപ്പിന് 25 കോടിയുടെ നഷ്ടമുണ്ടായതായും മന്ത്രി കൃഷ്ണന്‍ കുട്ടി അറിയിച്ചു.
മഴ ശമിച്ചിട്ടും വൃഷ്ടി പ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് കുറയാത്തതിനാലാണ് കേരളത്തില്‍ കൂടുതല്‍ അണക്കെട്ടുകള്‍ തുറന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ 32 അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. ഇതില്‍ 16 എണ്ണം കെഎസ്‌ഇബിയുടെ കീഴില്‍ ഉള്ളവയാണ്. പാലക്കാട് ചുള്ളിയാര്‍ ഡാമിന്‍റെ ഒരു സ്പില്‍വെ ഷട്ടര്‍ ഇന്ന് തുറന്നു. നാളെ രാവിലെ8 ന് വാളയാര്‍ ഡാം തുറക്കും. മലമ്ബുഴ ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയിട്ടുണ്ട്. പാലക്കാട്, തൃശൂര്‍, വയനാട്, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ പുഴയോരങ്ങളില്‍ അതീവ ജാഗ്രത തുടരുകയാണ്.
അതേ സമയം, ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ തീരുമാനിച്ചു. സെക്കന്റില്‍ പതിനായിരം ഘനയടിയിലധികം ഒഴുക്കി വിടും. പെരിയാര്‍ തീരത്ത് താമസിക്കുന്ന വള്ളക്കടവ് മുതല്‍ വണ്ടിപ്പെരിയാര്‍ വരെയുള്ളവരോട് സ്ഥലത്ത് നിന്നും മാറാന്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇടുക്കി ആര്‍ ഡി ഒ നേരിട്ടത്തിയാണ് നിര്‍ദേശം നല്‍കിയത്. ക്യാമ്ബിലേക്ക് മാറാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തും.