പ്രധാന വാര്‍ത്തകള്‍
‘നയന്‍താര; ബിയോണ്ട് ദി ഫെയറി ടെയില്‍’ പ്രമോ വീഡിയോ പുറത്ത്
നടി നയന്‍താരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്‍റെയും വിവാഹ ഡോക്യുമെന്‍ററിയുടെ പ്രൊമോ നെറ്റ്ഫ്ലിക്സ് പങ്കുവച്ചു. നെറ്റ്ഫ്ലിക്സ് ഇന്ത്യ സൗത്തിന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലാണ് വീഡിയോ പുറത്തുവിട്ടത്. ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്നാണ് ഡോക്യുമെന്‍ററിയുടെ പേര്.
ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ഡോക്യുമെന്‍ററി നെറ്റ്ഫ്ലിക്സ് ആണ് നിർമ്മിക്കുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോം വിവാഹം സ്ട്രീം ചെയ്യുന്നതിൽ നിന്ന് പിൻമാറിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഒടുവില്‍ നെറ്റ്ഫ്‌ലിക്‌സ് അത് നിഷേധിച്ചു രംഗത്ത് വന്നു.
ജൂൺ 9ന് മഹാബലിപുരത്ത് വച്ചായിരുന്നു വിവാഹം. രജനീകാന്ത്, ഷാരൂഖ് ഖാൻ, മണിരത്നം, സൂര്യ, ജ്യോതിക തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.