പ്രധാന വാര്‍ത്തകള്‍
ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്; പെരിയാറിന്‍്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍


എറണാകുളം: ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പെരിയാറിന്‍്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.
രേണു രാജ് നിര്‍ദേശം നല്‍കി. എല്ലാ താലൂക്കുകളിലും അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. ക്യാംപുകള്‍ അധികമായി തുറക്കുന്നതിന് നടപടി സ്വീകരിക്കും. പെരിയാറിന്‍്റെ സമീപ പ്രദേശങ്ങളിലുള്ള പഞ്ചായത്തുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കും.
ജനപ്രതിനിധികളുമായി ആലോചിച്ച് അടിയന്തര സംവിധാനങ്ങള്‍ ഒരുക്കും. താലൂക്കുകളില്‍ നിന്നുള്ള വിവരങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ക്യാംപുകള്‍ ആരംഭിക്കുന്നതിന് ഇന്‍്റര്‍ ഏജന്‍സി ഗ്രൂപ്പിന്‍്റെ സഹായവും തേടും.