ഏലം വിലത്തകര്‍ച്ചയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ് ഉടുമ്ബന്‍ചോല നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 29 ന് കമ്ബംമെട്ടില്‍ അന്തര്‍സംസ്ഥാന പാത ഉപരോധിക്കും
നെടുങ്കണ്ടം: ഏലം വിലത്തകര്‍ച്ചയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ് ഉടുമ്ബന്‍ചോല നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 29 ന് കമ്ബംമെട്ടില്‍ അന്തര്‍സംസ്ഥാന പാത ഉപരോധിക്കും.
ഏലക്കായ്ക്ക് തറവില നിശ്ചയിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി കൃഷിക്കാരെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.ഉത്പാദനച്ചെലവ് വരുമാനത്തിന്റെ ഇരട്ടിയിലേക്ക് ഉയര്‍ന്നു. എന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറായിട്ടില്ല. ഇതിനിടെയാണ് ബഫര്‍സോണ്‍ വിഷയവും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്.
ഏലക്കായ്ക്ക് 1500 രൂപയെങ്കിലും തറവില നിശ്ചയിക്കുക, വളം, കീടനാശിനി വിലവര്‍ദ്ധനവ് പരിഹരിക്കുക, അമിതമായി വര്‍ദ്ധിപ്പിച്ച വൈദ്യുതി ചാര്‍ജ്ജ് പിന്‍വലിക്കുക, ഭക്ഷ്യധാന്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം ജി.എസ്.ടി പിന്‍വലിക്കുക, ബഫര്‍സോണ്‍ വിഷയത്തില്‍ ജനവാസ മേഖല ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തുന്ന റോഡ് ഉപരോധം മുന്‍ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ, ബ്ലോക്ക് നേതാക്കള്‍ പ്രസംഗിക്കുമെന്ന് കര്‍ഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അജയ് കളത്തുകുന്നേല്‍, എം.എസ് അനില്‍കുമാര്‍, കെ.ഡി മോഹനന്‍, കുട്ടിയച്ചന്‍ വേഴപ്പറമ്ബില്‍, സാബു പൂവത്തിങ്കല്‍, ശിവപ്രസാദ് തണ്ണിപ്പാറ, മണികണ്ഠന്‍ വണ്ടന്‍മേട് എന്നിവര്‍ പറഞ്ഞു.