പ്രധാന വാര്‍ത്തകള്‍
സ്ത്രീകൾ ജോലി ചെയ്യുന്ന ഇടങ്ങളിൽ പ്രശ്ന പരിഹാര സെൽ വേണം; വനിത കമ്മിഷൻ അധ്യക്ഷ

തിരുവനന്തപുരം : തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങൾക്ക് പൂർണ പരിഹാരമായില്ലെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. പത്തിലധികം സ്ത്രീകൾ ജോലി ചെയ്യുന്ന ഇടങ്ങളിൽ ഒരു പ്രശ്ന പരിഹാര സെൽ ഉണ്ടായിരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ത്രീകൾ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. നിലവിലുള്ള ജാഗ്രത സമതികൾ കാര്യക്ഷമമല്ലെന്നും ഇവർ പറഞ്ഞു.
വാർഡ് തലത്തിൽ പരിഹരിക്കേണ്ട പ്രശ്നങ്ങൾ കമ്മിഷന്‍റെ മുന്നിലെത്തും. എറണാകുളത്ത് നടന്ന സിറ്റിംഗിൽ 205 പരാതികളാണ് ലഭിച്ചത്. 88 പരാതികൾ തീർപ്പാക്കി. 8 പരാതികളിൽ റിപ്പോർട്ട് തേടി. 92 പരാതികളാണ് അടുത്ത സിറ്റിംഗിൽ പരിഗണിക്കുക. തിരുവനന്തപുരം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് എറണാകുളത്താണെന്നും പി.സതീദേവി പറഞ്ഞു.