ലാത്തിചാര്‍ജിനിടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തുകയും ഗുരുതരമായി മര്‍ദിക്കുകയും ചെയ്ത പോലീസുകാരെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിലാല്‍ സമദ് ആരോപിച്ചു
ഇടുക്കി: ലാത്തിചാര്‍ജിനിടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തുകയും ഗുരുതരമായി മര്‍ദിക്കുകയും ചെയ്ത പോലീസുകാരെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിലാല്‍ സമദ് ആരോപിച്ചു.
അതിക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കഴിഞ്ഞ ആറിന് ബിലാല്‍ മനുഷ്യാവകാശ കമ്മിഷനും പോലീസ് കംപ്ലയിന്റ് അതോരിറ്റിക്കും പരാതി നല്‍കിയിരിന്നു. തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഇടുക്കി ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
എന്നാല്‍ കുറ്റക്കാരെ സംരക്ഷിക്കുവാനുള്ള ഗൂഡലക്ഷ്യത്തോടെ റിപ്പോര്‍ട്ട് കൃത്യസമയത്ത് നല്‍കിയില്ലെന്ന് ബിലാല്‍ ആരോപിക്കുന്നു. ഇതേതുടര്‍ന്ന് വീണ്ടും റിപ്പോര്‍ട്ട് നല്‍കാന്‍ ഇടുക്കി എസ്.പിയോട് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയുടെ പിന്തുണയോടെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ബിലാല്‍ സമദ് അറിയിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിടെ ഉണ്ടായ ലാത്തിചാര്‍ജില്‍ ബിലാല്‍ സമദിന്റെ കണ്ണിന് ഗുരുതരമായി പരുക്കേറ്റിരുന്നു. മധുരയില്‍ സ്വകാര്യ ആശുപത്രിയില്‍ ശസത്ര്ക്രിയയ്ക്കു ശേഷം ബിലാല്‍ ഇപ്പോള്‍ വിശ്രമത്തിലാണ്.