പ്രധാന വാര്‍ത്തകള്‍
ഉക്രൈനുമായുള്ള നയതന്ത്ര ബന്ധങ്ങൾ സിറിയ അവസാനിപ്പിച്ചു
ദമാസ്കസ്: ഉക്രൈനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ സിറിയ അവസാനിപ്പിച്ചു. സിറിയയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ഉക്രൈൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റഷ്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ സിറിയ സമാനമായ പ്രഖ്യാപനം നടത്തിയത്.
പരസ്പര ബന്ധത്തിന്റെ തത്വത്തിന് അനുസൃതമായി ഉക്രൈനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കാന്‍ സിറിയന്‍ അറബ് റിപബ്ലിക് തീരുമാനിച്ചതായി സിറിയൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സിറിയയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ഉക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. റഷ്യന്‍ പിന്തുണയുള്ള കിഴക്കന്‍ ഉക്രൈനിലെ വിമത പ്രവിശ്യകളായ റിപബ്ലിക് ഓഫ് ഡോണെട്സ്ക് റിപബ്ലിക് ഓഫ് ലുഹാന്‍സ്ക് എന്നിവയെ സിറിയ അംഗീകരിച്ചതിന് പിന്നാലെയാണ് ഉക്രൈൻ്റെ നീക്കം.