തൊഴിലവസരങ്ങൾ
കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ്

കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിലവിലുള്ള ജേർണലിസം അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകനിയമനം നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 25 ന് പകൽ 11ന് സ്കൂൾ ഓഫീസിൽ എത്തണം.