ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു മോഷണം നടത്തി വന്ന കുപ്രസിദ്ധ മോഷ്ടാവ് ഏലപ്പാറ കോഴിക്കാനം സ്വദേശി ബിനു പോലീസ് പിടിയിൽ
ഇടുക്കി:ഇടുക്കിജില്ലയിൽ പലസ്ഥലങ്ങളിലും കറങ്ങിനടന്നു പള്ളികളിലും, ഷേത്രങ്ങളിലും നേർച്ചപ്പെട്ടി കുത്തിതുറന്നു മോഷണം നടത്തിരുന്ന കള്ളൻ ബിനു പോലീസ് പിടിയിലായി… മോഷണങ്ങൾ വർധിച്ചപ്പോൾ കള്ളനെ പിടികൂടുവാൻ കട്ടപ്പന dysp നിഷാദ് മോൻ തന്റെ രഹസ്യ പോലീസിനെ നിയോഗിച്ചു.. ഇന്ന് നെടുംകണ്ടം മേഖലയിൽ മോഷണം കഴിഞ്ഞ് ബിനു സ്വകാര്യ ബസിൽ മുണ്ടക്കയത്തിന് യാത്ര ചെയുമ്പോൾ കട്ടപ്പന dysp യുടെ ടീം ബസിനു പുറകെ പോയി..എന്നാൽ ബിനു മുണ്ടക്കയത്ത് ഇറങ്ങി മറ്റൊരു ബസിൽ പാലാ ഭാഗത്തേക്ക് കടന്നുകളഞ്ഞു..പ്രതി രക്ഷപെടാതിരിക്കാൻ കട്ടപ്പന dysp യുടെ ടീം ഈരാറ്റുപേട്ട പോലീസിൽ വിവരം അറിയിച്ചു. ഈരാറ്റുപേട്ട പോലീസ് പ്രതിയെ അറെസ്റ്റ് ചെയ്തു.. മേലുകാവ് പോലീസിൽ കേസ് ഉള്ളതിൽ പ്രതിയെകട്ടപ്പന പൊലീസിന് വിട്ടുനൽകി ഇല്ല.. കട്ടപ്പന dysp നിഷാദ് മോന്റെ ടീം ആണ് പ്രതിയെ അറെസ്റ്റ് ചെയ്യാൻ ഈരാറ്റുപേട്ട പോലീസിൽ വിവരം നൽകിയത്..Idukki.live