പ്രധാന വാര്‍ത്തകള്‍
കെ സുധാകരന്റെ ഖേദ പ്രകടനം തനിക്ക് ആവശ്യമില്ലെന്ന് എം എം മണി,ഒരുത്തന്റെയും മാപ്പ് വേണ്ട

വംശീയ പരാമർശത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ഖേദ പ്രകടനം തനിക്ക് ആവശ്യമില്ലെന്ന് എം എം മണി. “ഒരുത്തന്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട, കയ്യിൽ വെച്ചേരെ.. ആവശ്യമുള്ളവർക്ക് കൊടുത്തോളു..ഇവിടെ നിന്നും തരാനൊട്ടില്ല താനും” എന്നാണ് എം എംമണി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നത്. വിഷയത്തിൽ യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നായിരുന്നു കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത്.