പ്രധാന വാര്‍ത്തകള്‍
വയോധികനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

വയോധികനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇടുക്കി രാജാക്കാട് ശ്രീനാരായണപുരം ടൂറിസം സെന്ററിന് സമീപമുള്ള മുതിരപ്പുഴയാറിലാണ് മൃതദേഹം കണ്ടെത്തിയത്.
കുഞ്ചിത്തണ്ണിയിൽ ലോട്ടറി വില്പന നടത്തുന്ന പി.കെ കൊച്ച്മുഹമ്മദാണ് മരിച്ചത്.രാവിലെ ടൂറിസം സെന്റർ സെക്യൂരിറ്റി ജീവനക്കാരനാണ് പുഴയിൽ മൃതദേഹം തങ്ങി നിൽക്കുന്നതായി കണ്ടത്.മൃതദേഹത്തിന്റെ തലയിൽ മുറിവേറ്റിട്ടുണ്ട്.
ഇയാളെ കഴിഞ്ഞ ദിവസം മുതൽ കാണാതായാതായി നാട്ടുകാർ പറഞ്ഞു.അബദ്ധവശാൽ ഒഴുക്കിൽ പെട്ടതാകാമെന്നാണ് നിഗമനം.രാജാക്കാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.