പ്രധാന വാര്‍ത്തകള്‍
ഐസിഎസ്ഇ പത്താം ക്ലാസ് ഫലം നാളെ പ്രഖ്യാപിക്കും
ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഞായറാഴ്ച പ്രഖ്യാപിക്കും. വൈകിട്ട് 5 മണിക്ക് ഫലം പ്രഖ്യാപിക്കും. അന്തിമ സ്കോറിൽ ആദ്യ രണ്ട് സെമസ്റ്ററുകൾക്കും തുല്യ വെയ്റ്റേജ് ആയിരിക്കുമെന്ന് ഐ.സി.എസ്.ഇ ബോർഡ് സെക്രട്ടറി അറിയിച്ചു. ഏതെങ്കിലും ഒരു സെമസ്റ്ററിൽ പരീക്ഷ എഴുതിയില്ലെങ്കിൽ, അവരെ ആബ്സെന്റ് ആയി കണ്ട്, ഫലം പ്രസിദ്ധീകരിക്കില്ല. https://www.cisce.org/ എന്ന സൈറ്റിൽ ഫലങ്ങൾ ലഭ്യമാകും.
പരീക്ഷാഫലം വൈകുന്നതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടർവിദ്യാഭ്യാസത്തിനുള്ള സാധ്യത കുറയുന്നുവെന്ന് വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു.