Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് യു.ജി) പരീക്ഷ ഞായറാഴ്ച ഉച്ചക്കുശേഷം രണ്ടുമുതല്‍ 5.20 വരെ നടക്കും



തിരുവനന്തപുരം: മെഡിക്കല്‍, ഡെന്‍റല്‍, അനുബന്ധ ബിരുദ കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് യു.ജി) പരീക്ഷ ഞായറാഴ്ച ഉച്ചക്കുശേഷം രണ്ടുമുതല്‍ 5.20 വരെ നടക്കും.

അ​ഡ്​​മി​റ്റ്​ കാ​ര്‍​ഡു​ക​ള്‍ https://neet.nic.in വെ​ബ്​​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. കേ​ര​ള​ത്തി​ല്‍ 16 ന​ഗ​ര കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ്​ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. കാ​സ​ര്‍​കോ​ട്, പ​യ്യ​ന്നൂ​ര്‍, ക​ണ്ണൂ​ര്‍, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, അ​ങ്ക​മാ​ലി, എ​റ​ണാ​കു​ളം/​മൂ​വാ​റ്റു​പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ങ്ങ​ളി​ലാ​ണ്​ കേ​ര​ള​ത്തി​ല്‍ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ള്‍. പ​രീ​ക്ഷ എ​ഴു​താ​ന്‍ പു​റ​പ്പെ​ടും മു​മ്ബ്​ പ​രീ​ക്ഷ ഹാ​ളി​ല്‍ അ​നു​വ​ദി​നീ​യ​മാ​യ​തും അ​ല്ലാ​ത്ത​തു​മാ​യ കാ​ര്യ​ങ്ങ​ള്‍ ഓ​ര്‍​ത്തി​രി​ക്കു​ക.

വ​സ്​​ത്ര​ധാ​ര​ണം ശ്ര​ദ്ധി​ക്ക​ണം

പ​രീ​ക്ഷ​ക്ക്​ ഷൂ​സ് ധ​രി​ച്ച്‌​ എ​ത്താ​ന്‍​ പാ​ടി​ല്ല. സ്ലി​പ്പ​ര്‍, ഉ​യ​ര​മി​ല്ലാ​ത്ത ഹീ​ലു​ള്ള ചെ​രി​പ്പ്​ എ​ന്നി​വ​യാ​കാം. ക​ട്ടി​യു​ള്ള സോ​ളു​ള്ള പാ​ദ​ര​ക്ഷ​ക​ള്‍ അ​നു​വ​ദി​ക്കി​ല്ല. വ​സ്​​ത്ര​ങ്ങ​ളി​ല്‍ വ​ലി​യ ബ​ട്ട​ണു​ക​ള്‍ പാ​ടി​ല്ല. അ​യ​ഞ്ഞ​തും നീ​ണ്ട സ്ലീ​വ്​ ഉ​ള്ള​തു​മാ​യ വ​സ്ത്ര​ങ്ങ​ള്‍ പാ​ടി​ല്ല. വി​ശ്വാ​സ​പ​ര​മാ​യ വ​സ്​​ത്ര​ങ്ങ​ള്‍/​സാ​മ​ഗ്രി​ക​ള്‍ ധ​രി​ക്കു​ന്ന​വ​ര്‍ പ​രി​ശോ​ധ​ന​ക്കാ​യി റി​പ്പോ​ര്‍​ട്ടി​ങ്​ സ​മ​യ​ത്തി​‍െന്‍റ ഒ​രു മ​ണി​ക്കൂ​ര്‍ മു​മ്ബെ​ങ്കി​ലും (ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​ക്ക്​ 12.30ന്​ ​മു​മ്ബ്) പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ല്‍ എ​ത്ത​ണം. പ​രീ​ക്ഷ ഹാ​ളി​ല്‍ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണം. ഹാ​ളി​ല്‍ ക​യ​റും മു​മ്ബ്​ പു​തി​യ മാ​സ്ക്​ ന​ല്‍​കും. പ​നി​യു​ള്ള​വ​ര്‍​ക്ക്​ പ്ര​ത്യേ​ക മു​റി​യി​ലാ​യി​രി​ക്കും പ​രീ​ക്ഷ.


പ​രീ​ക്ഷ ഹാ​ളി​ല്‍ ശ്ര​ദ്ധി​ക്കാ​ന്‍

ഉച്ചക്കുശേഷം ഒന്നേകാല്‍ മുതല്‍ പരീക്ഷ ഹാളിലെ സീറ്റിലിരിക്കാം. 1.40 മുതല്‍ വിദ്യാര്‍ഥികളുടെ രേഖകള്‍ പരിശോധിക്കും. ഹാജര്‍ ഷീറ്റില്‍ പേരിന് നേരെ ഒപ്പിട്ട് അമ്മയുടെ പേരെഴുതി ഫോട്ടോ പതിച്ചുനല്‍കണം. ചോദ്യങ്ങളടങ്ങിയ ടെസ്റ്റ് ബുക്ലെറ്റ് 1.50ന് ലഭിക്കും. ഇന്‍വിജിലേറ്റര്‍ പറയുമ്ബോള്‍ മാത്രം കവര്‍ പൊട്ടിച്ച്‌ ബുക്ലെറ്റ് പുറത്തെടുക്കാം. ബുക്ലെറ്റി‍െന്‍റ പുറംപേജില്‍ വിവരങ്ങള്‍ ചേര്‍ക്കണം. 1.55ന് ഇന്‍വിജിലേറ്ററുടെ നിര്‍ദേശപ്രകാരം ബുക്ലെറ്റിലെ പേപ്പര്‍ സീല്‍ തുറക്കാം. ബുക്ലെറ്റും ഉത്തരം രേഖപ്പെടുത്താനുള്ള ഒ.എം.ആര്‍ ഷീറ്റും പുറത്തെടുക്കുക. ഒ.എം.ആര്‍ ഷീറ്റിന് ഒറിജിനല്‍, ഓഫിസ് കോപ്പി എന്നിങ്ങനെ രണ്ട് ഭാഗമുണ്ടാകും. ഇവ വേര്‍പെടുത്തരുത്. രണ്ടും പരീക്ഷക്കുശേഷം തിരികെ നല്‍കണം. ബുക്ലെറ്റിലെയും ഒ.എം.ആര്‍ ഷീറ്റിലെയും കോഡ് നമ്ബര്‍ ഒന്നാണെന്ന് ഉറപ്പാക്കണം. വ്യത്യാസമുണ്ടെങ്കില്‍ മാറ്റിവാങ്ങണം. ഒ.എം.ആര്‍ ഷീറ്റിലെ നിശ്ചിത സ്ഥലത്ത് ഇന്‍വിജിലേറ്ററുടെ സാന്നിധ്യത്തില്‍ സമയമെഴുതി ഒപ്പിട്ട് ഇടതുതള്ള വിരലടയാളം പതിക്കണം. രണ്ട് മണിക്ക് പരീക്ഷ എഴുതിത്തുടങ്ങാം. പരീക്ഷക്ക് ശേഷം ഒ.എം.ആര്‍ ഷീറ്റുകള്‍ രണ്ടും തിരികെ കൊടുക്കുമ്ബോഴും ഹാജര്‍ ഷീറ്റില്‍ സമയമെഴുതി ഒപ്പിടണം. ചോദ്യ ബുക്ലെറ്റ് മാത്രം വിദ്യാര്‍ഥിക്ക് കൊണ്ടുപോകാം.

ഉ​ത്ത​രം തെ​റ്റി​യാ​ല്‍ മൈ​ന​സ്​ മാ​ര്‍​ക്ക്​

മൂ​ന്ന്​ മ​ണി​ക്കൂ​ര്‍ 20 മി​നി​റ്റ്​ ദൈ​ര്‍​ഘ്യ​മു​ള്ള പ​രീ​ക്ഷ ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ ആ​രം​ഭി​ക്കും. 1.30വ​രെ മാ​ത്ര​മേ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​വേ​ശ​ന​മു​ണ്ടാ​കൂ. ഒ​രു ചോ​ദ്യ​ത്തി​ന്​ നാ​ല്​ മാ​ര്‍​ക്ക്​ എ​ന്ന രീ​തി​യി​ല്‍ മൊ​ത്തം 720 മാ​ര്‍​ക്കി​‍െന്‍റ ചോ​ദ്യ​ങ്ങ​ള്‍. ഫി​സി​ക്സ്, കെ​മി​സ്​​ട്രി, ബോ​ട്ട​ണി, സു​വോ​ള​ജി വി​ഷ​യ​ങ്ങ​ളി​ല്‍ നി​ന്നാ​യി​രി​ക്കും നീ​റ്റ്​ പ​രീ​ക്ഷ​യി​ലെ ചോ​ദ്യ​ങ്ങ​ള്‍. ഓ​രോ​വി​ഷ​യ​ത്തി​ല്‍ നി​ന്നും ര​ണ്ട്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും. ‘എ’ ​വി​ഭാ​ഗ​ത്തി​ല്‍​നി​ന്ന്​ 35 ചോ​ദ്യ​ങ്ങ​ളും ‘ബി’ ​വി​ഭാ​ഗ​ത്തി​ല്‍​നി​ന്ന്​ 15 ചോ​ദ്യ​ങ്ങ​ളു​മു​ണ്ടാ​യി​രി​ക്കും.

15 ചോ​ദ്യ​ങ്ങ​ളി​ല്‍ നി​ന്ന്​ പ​ത്തെ​ണ്ണ​ത്തി​ന്​ തെ​ര​ഞ്ഞെ​ടു​ത്ത്​ ഉ​ത്ത​ര​മെ​ഴു​താം. പ​ത്തി​ല്‍ കൂ​ടു​ത​ല്‍ ഉ​ത്ത​ര​മെ​ഴു​തി​യാ​ല്‍ ആ​ദ്യ​ത്തെ 10​ ഉ​ത്ത​ര​ങ്ങ​ളാ​യി​രി​ക്കും പ​രി​ഗ​ണി​ക്കു​ക. നാ​ല്​ വി​ഷ​യ​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി 200 ചോ​ദ്യ​ങ്ങ​ളാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. ഓ​രോ ചോ​ദ്യ​ത്തി​നും നാ​ല്​ മാ​ര്‍​ക്കാ​യി​രി​ക്കും. തെ​റ്റാ​യ ഓ​രോ ഉ​ത്ത​ര​ത്തി​നും ഒ​രു മൈ​ന​സ്​ മാ​ര്‍​ക്ക്​ വീ​ത​മു​ണ്ടാ​കും. അ​തി​നാ​ല്‍ ഉ​ത്ത​രം അ​റി​യാ​ത്ത ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഭാ​ഗ്യ​പ​രീ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ക. ​35 ചോ​ദ്യ​മു​ള്ള ഭാ​ഗ​ത്തി​ന്​ 140 മാ​ര്‍​ക്കും 15ല്‍ ​പ​ത്തെ​ണ്ണം തെ​ര​ഞ്ഞെ​ടു​ത്ത്​ എ​ഴു​തേ​ണ്ട ഭാ​ഗ​ത്തി​ന്​ 40 മാ​ര്‍​ക്കു​മാ​യി​രി​ക്കും.

വി​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തും

നീ​റ്റ് പ​രീ​ക്ഷ ന​ട​ത്തി​പ്പ് വി​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തും. പ​രീ​ക്ഷാ​ര്‍​ഥി​ക​ള്‍ വീ​ഡി​യോ​ഗ്രാ​ഫി സ​മ​യ​ത്ത് ത​ല ഉ​യ​ര്‍​ത്തി കാ​മ​റ​യെ അ​ഭി​മു​ഖീ​ക​രി​ക്ക​ണം.

അ​പേ​ക്ഷാ​ര്‍​ഥി​ക​ളു​ടെ ഐ​ഡ​ന്‍​റി​റ്റി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി‍െന്‍റ ഭാ​ഗ​മാ​ണ്​ ന​ട​പ​ടി. പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ല്‍ മെ​റ്റ​ല്‍ ഡി​റ്റ​ക്ട​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കും.
ഹാ​ളി​ല്‍ അ​നു​വ​ദ​ിക്കാത്ത​വ

പേ​പ്പ​ര്‍ ക​ഷ്​​ണ​ങ്ങ​ള്‍ *ജോ​മ​ട്രി/​പെ​ന്‍​സി​ല്‍​ പെ​ന്‍​സി​ല്‍​ ബോ​ക്​​സ്​ *പ്ലാ​സ്​​റ്റി​ക്​ പൗ​ച്ച്‌​ *കാ​ല്‍​ക്കു​ലേ​റ്റ​ര്‍ *പേ​ന *സ്​​കെ​യി​ല്‍ *റൈ​റ്റി​ങ്​ പാ​ഡ്​ *പെ​ന്‍​ഡ്രൈ​വ് *ഇ​റേ​സ​ര്‍ (റ​ബ​ര്‍)*​ലോ​ഗ​രി​ഥം ടേ​ബി​ള്‍ *ഇ​ല​ക്​​ട്രോ​ണി​ക്​ പെ​ന്‍/ സ്​​​കാ​ന​ര്‍ *മൊ​ബൈ​ല്‍ ഫോ​ണ്‍ *ബ്ലൂ​ടൂ​ത്ത് *കൂ​ളി​ങ്​ ഗ്ലാ​സ് ​*ഇ​യ​ര്‍ ഫോ​ണ്‍ *മൈ​​ക്രോ​ഫോ​ണ്‍ *പേ​ജ​ര്‍ *ഹെ​ല്‍​ത്ത്​ ബാ​ന്‍​ഡ്​ *വാ​ല​റ്റ്​ * ഹാ​ന്‍​ഡ്​ ബാ​ഗ് ​*ബെ​ല്‍​റ്റ്​ *തൊ​പ്പി *വാ​ച്ച്‌​ *റി​സ്​​റ്റ്​ വാ​ച്ച്‌​ *ബ്രേ​സ്​​ലെ​റ്റ്​*​കാ​മ​റ *ആ​ഭ​ര​ണ​ങ്ങ​ള്‍ *ലോ​ഹ​സാ​മ​ഗ്രി​ക​ള്‍ *ആ​ഹാ​ര പ​ദാ​ര്‍​ഥ​ങ്ങ​ള്‍.
നീറ്റ്​ യു.ജി നാളെ

പാ​സ്​​പോ​ര്‍​ട്ട്​ സൈ​സ്​ ഫോ​ട്ടോ ഒ​ട്ടി​ച്ച അ​ഡ്​​മി​റ്റ്​ കാ​ര്‍​ഡ്​

* ഹാ​ജ​ര്‍ രേ​ഖ​യി​ല്‍ പ​തി​ക്കാ​നു​ള്ള ഫോ​ട്ടോ

* ​ഫോ​ട്ടോ​യു​ള്ള തി​രി​ച്ച​റി​യ​ല്‍ രേ​ഖ (ആ​ധാ​ര്‍/​റേ​ഷ​ന്‍ കാ​ര്‍​ഡ്​/​വോ​ട്ട​ര്‍ ഐ.​ഡി/​പാ​സ്​​പോ​ര്‍​ട്ട്​/​ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​/​പാ​ന്‍​കാ​ര്‍​ഡ്​/​പ്ല​സ്​ ടു ​അ​ഡ്​​മി​റ്റ്​ കാ​ര്‍​ഡ്)

* ഭി​ന്ന​ശേ​ഷി വി​ദ്യാ​ര്‍​ഥി​ക​ളും സ്​​ക്രൈ​ബും അ​തി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ളും ക​രു​ത​ണം.

* എ​ഴു​താ​നു​ള്ള ക​റു​പ്പ്​ ബോ​ള്‍ പോ​യ​ന്‍റ്​ പേ​ന പ​രീ​ക്ഷ ഹാ​ളി​ല്‍ ഇ​ന്‍​വി​ജി​ലേ​റ്റ​ര്‍ ന​ല്‍​കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!