പ്രധാന വാര്‍ത്തകള്‍
കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറില്‍ ചുഴലിക്കാറ്റ്; ബോട്ടുകൾക്ക് തകരാറ്
കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ ഹാർബറിന് സമീപം കടലിൽ ചുഴലിക്കാറ്റ്. ശക്തമായ കാറ്റിലും തിരമാലകളിലും നാലു ബോട്ടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കേറ്റിട്ടില്ല. രാവിലെ 10.30 ഓടെയാണ് സംഭവം. ഏതാനും മിനിറ്റുകൾ മാത്രമാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ബോട്ടിൽ തൊഴിലാളികളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഹാർബറിൽ നിർത്തിയിട്ടിരുന്ന ഏതാനും ബോട്ടുകളുടെ മുകൾഭാഗം കാറ്റിൽ പൂർണ്ണമായും പറന്നുപോയി. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.