പ്രധാന വാര്‍ത്തകള്‍
ശ്രീലങ്കൻ പ്രസിഡന്റ് സ്ഥാനം ഗോതബയ രാജപക്‌സെ രാജിവെച്ചു
കൊളംബോ: ശ്രീലങ്കയില്‍ പ്രതിസന്ധി തുടരുന്നതിനിടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ഗോതബയ രജപക്‌സെ. രാജപക്സെ കഴിഞ്ഞ ദിവസം രാജ്യം വിട്ടിരുന്നു. അറസ്റ്റ് ഭയന്ന് രാജിവയ്ക്കാതെയാണ് ഗോതബയ രാജ്യം വിട്ടത്. പ്രസിഡന്‍റ് പദവി വഹിക്കുന്ന ഒരു വ്യക്തിക്ക് അറസ്റ്റിൽ നിന്ന് ഭരണഘടനാപരമായ പരിരക്ഷയുണ്ട്. അതുകൊണ്ടാണ് രാജിവയ്ക്കാതെ രക്ഷപ്പെട്ടത്. രാജിവെച്ചാല്‍ പുതിയ സര്‍ക്കാര്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഗോതബയ ഭയന്നിരുന്നു. അതേസമയം, അദ്ദേഹം ഇപ്പോൾ സിംഗപ്പൂരിലാണെന്നും സൂചനയുണ്ട്. ഗോതബയ രാജ്യം വിട്ടതിനാൽ കാവൽ മുഖ്യമന്ത്രിയായി റനിൽ വിക്രമസിംഗെയെ നിയമിച്ചു.