പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് മരുന്നുക്ഷാമം രൂക്ഷം; നെട്ടോട്ടമോടി ജനം
തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്നുകളുടെ ക്ഷാമം രൂക്ഷമായി തുടരുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകളിൽ വരെ പല അവശ്യ മരുന്നുകളും ലഭ്യമല്ല. കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ നൽകുന്ന കാരുണ്യ ഫാർമസികളിലും ക്ഷാമമുണ്ട്.
സർക്കാർ ആശുപത്രികൾക്കും കാരുണ്യ ഫാർമസിക്കും മരുന്ന് വാങ്ങുന്ന കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്‍റെ ടെൻഡർ നടപടികൾ അനിശ്ചിതമായി നീട്ടിയതാണ് മരുന്നുകളുടെ ക്ഷാമത്തിന് കാരണമെന്ന് അധികൃതർ പറയുന്നു. സാധാരണയായി മാർച്ചിൽ തന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കാറുണ്ട്.