Idukki വാര്‍ത്തകള്‍
കുടുംബപ്രശ്നം സംബന്ധിച്ച പരാതി അന്വേഷിക്കാന്‍ എത്തിയ അടിമാലി എസ്.ഐയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി റിമാന്‍ഡില്‍
അടിമാലി: കുടുംബപ്രശ്നം സംബന്ധിച്ച പരാതി അന്വേഷിക്കാന്‍ എത്തിയ അടിമാലി എസ്.ഐയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി റിമാന്‍ഡില്‍.
മന്നാങ്കാല ഓലിക്കല്‍ എല്‍ദോ പൈലിയെയാണ് (കുട്ടായി 38) കോടതി റിമാന്‍ഡ് ചെയ്തത്. മര്‍ദനമേറ്റ എസ്.ഐ സന്തോഷ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. കുടുംബകലഹമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. പൊലീസ് കുട്ടായിയുടെ വീട്ടില്‍ എത്തിയപ്പോള്‍ ഇയാള്‍ തന്നെ മര്‍ദിക്കുകയും യൂണിഫോം കീറുകയും ചെയ്തതായി എസ്.ഐ സന്തോഷ് പറഞ്ഞു.
കൂടുതല്‍ പൊലീസ് എത്തിയാണ് കുട്ടായിയെ പിടികൂടിയത്. ഒന്നിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.