പ്രധാന വാര്‍ത്തകള്‍
ജലമേളകൾക്ക് തുടക്കം; ചമ്പക്കുളം മൂല ജലോത്സവം ഇന്ന്
കേരളത്തിലെ ജലമേളകൾക്ക് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂല ജലോത്സവം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ പമ്പയാറ്റിൽ നടക്കും. ഉച്ചയ്ക്ക് 1.30ന് ജില്ലാ കളക്ടർ രേണുരാജ് ഐ.എ.എസ് പതാക ഉയർത്തും. 2.35ന് കൊടിക്കുന്നിൽ സുരേഷ് എം.പി ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്യും.
വൈകിട്ട് അഞ്ചിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ.അനന്തഗോപൻ സമ്മാനദാനം നിർവഹിക്കും. രാവിലെ 11.30ന് തിരുവിതാംകൂർ ദേവസ്വം അധികൃതർ മഠത്തിൽ ക്ഷേത്രം, മാപ്പിളശ്ശേരി തറവാട്, കല്ലൂർക്കാട് ബസിലിക്ക എന്നിവിടങ്ങളിൽ നടത്തുന്ന ചടങ്ങുകൾക്ക് ശേഷമാണ് വള്ളംകളി ആരംഭിക്കുക.