പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷ തീരത്ത് ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെയുള്ള ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനമാണ് മഴയ്ക്ക് കാരണം.
ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് കോഴിക്കോട് മാവൂരിൽ ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു.