തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത കേസ് : മുഖ്യപ്രതി ഷംനയുടെ ഭര്‍ത്താവ് പ്രതിയാകില്ല
തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി ഷംനയുടെ ഭര്‍ത്താവ് പ്രതിയാകില്ല.
മണികണ്ഠന്റെ അറിവേടെയല്ല, ഷംന കുട്ടിയെ കടത്തിയത് എന്ന് പൊള്ളാച്ചി പൊലീസ് കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ ഷംനയ്ക്ക് ഒപ്പം മണികണ്ഠംനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പൊള്ളാച്ചിയില്‍ എത്തിച്ച് ചോദ്യംചെയ്തതിന് ശേഷം രാത്രിയോടെ മണികണ്ഠനെ വിട്ടയച്ചു. ഷംനയ്ക്ക് ഒപ്പം ഉണ്ടായിരുന്ന 13 വയസുകാരിയുടെ അറസ്റ്റ് ഇന്നലെ വൈകീട്ട് പോലിസ് രേഖപ്പെടുത്തി. ഷംന കുട്ടിയെ കടത്തുമ്ബോള്‍ ഒപ്പം ഉണ്ടായിരുന്നത് ഈ കുട്ടിയാണ്. സിസിടിവികളിലും ഇത് വ്യക്തമായിരുന്നു. ജൂവനയില്‍ ആയതിനാല്‍ പ്രതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.
ഭര്‍തൃവീട്ടിലും നാട്ടിലും ഗര്‍ഭിണിയാണെന്ന് നുണ പറഞ്ഞതിനെ തുടര്‍ന്ന്, ബന്ധുക്കളെ കബളിപ്പിക്കാനാണ് ഷംന നവജാത ശിശുവിനെ കടത്തിക്കൊണ്ടുവന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍. കുഞ്ഞിനെ പൊള്ളാച്ചിയില്‍ എത്തിച്ച് മാതാപിതാക്കള്‍ക്ക് കൈമാറി. കഴിഞ്ഞ ദിവസം പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുമാണ് നാട്ടുകാരായ യൂനിസ് – ദിവ്യഭാരതി ദമ്ബതികളുടെ നാല് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പ്രതി തട്ടിക്കൊണ്ടുപോയത്. പൊള്ളാച്ചി പൊലീസ് നല്കിയ ജാഗ്രതാ നിര്‍ദേശത്തിലുള്ള പരിശോധനയില്‍ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ രണ്ട് സ്ത്രീകള്‍ കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് പോവുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ്, കൊടുവായൂര്‍ സ്വദേശി മണികണ്ഠന്റെ വീട്ടില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തിയത്. മണികണ്ഠന്റെ ഭാര്യ ഷംനയെ പുലര്‍ച്ചെ രണ്ട് മണിയോടെ കസ്റ്റഡിയിലെടുത്ത് പൊള്ളാച്ചിയിലേക്ക് കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ രക്ഷിതാക്കള്‍ക്ക് കൈമാറി.