മകന്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന മനസ്സിലാക്കുന്നില്ല ; ധീരജിന്‍റെ അച്ഛൻ
കെ സുധാകരനും കോണ്‍ഗ്രസ് നേതാക്കളും തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നും മകന്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന മനസ്സിലാക്കുന്നില്ലെന്നും രക്തസാക്ഷി ധീരജിന്‍റെ അച്ഛൻ.
കൊലയെ ന്യായീകരിക്കുന്നത് വേദനാജനകമാണെന്നും ഇടുക്കി ഡി സി സി പ്രസിഡണ്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ധീരജ് കള്ളിനും കഞ്ചാവിനും അടിമയെന്ന പ്രസ്താവന പിന്‍വലിക്കണമെന്നും മകന്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന മനസ്സിലാക്കുന്നില്ലെന്നും ധീരജിന്‍റെ അച്ഛന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബാണ് കൊലവിളി പ്രസംഗവുമായി ഇടുക്കി ഡി.സി.സി പ്രസിഡന്‍്റ് സി.പി മാത്യു രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ കയറി പ്രതിഷേധിച്ചവര്‍ക്ക് ധീരജിന്‍്റെ അനുഭവം ഓര്‍മയുണ്ടാകണം. കള്ളും കഞ്ചാവുമടിച്ച് നടന്ന സംഘമാണ് കൊല്ലപ്പെട്ട ധീരജെന്ന് താന്‍ മുന്‍പ് പറഞ്ഞിരുന്നുവെന്നും സി.പി. മാത്യു പറഞ്ഞു.
ധീരജിനെ അധിക്ഷേപിച്ച് മുന്‍പ് പലവട്ടം സി.പി മാത്യു രംഗത്ത് വന്നിരുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ കടന്ന് പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ധീരജിന്‍്റെ അനുഭവം ഓര്‍മയുണ്ടാകണമെന്നാണ് സി.പി മാത്യുവിന്‍്റെ, പരസ്യ ഭീഷണി. തീ കൊണ്ടാണ് സിപിഐ എം തല ചെറിയുന്നത്.
ഇത് കോണ്‍ഗ്രസാണെന്ന് മറക്കേണ്ടെന്നും സി പി മാത്യു മുരിക്കാശേരിയില്‍ നടന്ന പ്രതിഷേധ ധര്‍ണയില്‍ പറഞ്ഞു. കൊല്ലപ്പെട്ട ധീരജ് കള്ളും കഞ്ചാവുമടിച്ച് നടന്ന സംഘമാണെന്ന് താന്‍ മുന്‍പ് പറഞ്ഞിരുന്നു. അത് മന്ത്രി എം.വി ഗോവിന്ദനും സമ്മതിക്കേണ്ടി വന്നിരിക്കുകയാണെന്നാണ് ഡി.സി.സി പ്രസിഡന്‍്റിന്‍്റെ വാദം.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സി.പി.എമ്മുകാര്‍ക്ക് ചന്ത നിരങ്ങാനുള്ള സ്ഥലമല്ലെന്നും അധിക്ഷേപം. ഇടുക്കി എഞ്ചിനീയറിംഗ് കോളജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ധീരജിനെ അധിക്ഷേപിച്ച് ആദ്യമായല്ല സി.പി മാത്യുവിന്‍്റെ പ്രസംഗം. ധീരജ് കൊലക്കേസിലെ പ്രതികളുമായി ഇത്തരം പരസ്യ വെല്ലുവിളികള്‍ പലവട്ടം നടത്തി.
കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് സി.പി.ഐ.എമ്മില്‍ ചേര്‍ന്ന വനിതാ പഞ്ചായത്ത് മെമ്ബര്‍ക്കെതിരെ ലൈംഗീകാധിക്ഷേപം നടത്തിയ കേസില്‍ നിയമ നടപടി നേരിടുകയാണ് നിലവില്‍ സി.പി മാത്യു.