ദ്വിദിന പരിശീലന പരിപാടിയ്ക്ക് തുടക്കമായി
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജില്ലയിലെ ഐ.എ.ജി (ഇന്റർ ഏജൻസി ഗ്രൂപ്പ്), പഞ്ചായത്ത്, വില്ലേജ് തല ഉദ്യോഗസ്ഥർക്കും ആയി സംഘടിപ്പിക്കുന്ന ദ്വിദിന പരിശീലന പരിപാടി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ഷീബ ജോർജ് നിർവഹിച്ചു. ദുരന്ത നിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ട് കെ.കെ വിജയൻ അധ്യക്ഷത വഹിച്ചു.
സ്ഫിയർ ഇന്ത്യ സ്റ്റേറ്റ് കോ- ഓർഡിനേറ്റർ വിജീഷ്, ഫയർ ആൻഡ് റെസ്ക്യൂ കട്ടപ്പന സ്റ്റേഷൻ ഓഫീസർ പി. വരുൺ, ഇടുക്കി ജില്ലാ ആശുപത്രിയിലെ ജൂനിയർ കൺസൽട്ടൻറ് ഡോ.അമൃത രാജൻ എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ലയിലെ ഐ.എ.ജി (ഇന്റർ ഏജൻസി ഗ്രൂപ്പ്) ലെ 36 സന്നദ്ധ സംഘടനകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു.
പരിപാടിയുടെ തുടർച്ചയായി പഞ്ചായത്ത്, വില്ലേജ് തല ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ജൂലൈ നാലിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ് , ഇന്റർ ഏജൻസി ഗ്രൂപ്പ് ഇടുക്കി ജില്ലാ കോർഡിനേറ്റർ സിബി തോമസ് എന്നിവർ ആശംസ അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് രാജീവ്.ടി.ആർ പരിശീലന പരിപാടിക്ക് സ്വാഗതം ആശംസിച്ചു.