Idukki വാര്‍ത്തകള്‍
യാത്രക്കാർ കടയിൽ കയറി, പിന്നാലെ വൻമരം വീണു

യാത്രക്കാർ കടയിൽ കയറി, പിന്നാലെ വൻമരം വീണു.
നെടുംകണ്ടം മൈലാടുംപാറയിൽ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് മുകളിലേയ്ക്ക് വന്‍മരം വീണു. മൈലാടുംപാറ ടൗണിന് സമീപം ആണ് അപകടമുണ്ടായത്. ശക്തമായ കാറ്റിലും മഴയിലും വന്മരം ജീപ്പിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ഈ സമയം വഹനത്തില്‍ സഞ്ചരിച്ചിരുന്നവര്‍ അടുത്തുള്ള കടയിലേക്ക് പോയതിനാൽ വൻ ദുരന്തം ഒഴിവായി. ജീപ്പ് ഭാഗികമായി തകർന്നു.