പ്രധാന വാര്‍ത്തകള്‍
നടുറോഡില്‍ അഭ്യാസം ഇറക്കേണ്ട; ഒരു സ്കൂട്ടറില്‍ അഞ്ചുപേരുമായുള്ള വിദ്യാര്‍ഥികളുടെ സവാരിക്ക് ഇടുക്കി മെഡിക്കല്‍ കോളജില്‍ സാമൂഹ്യ സേവനം വിധിച്ച് ആര്‍ടിഒ
അപകടകരമായ രീതിയില്‍ വാഹനമോടിച്ച് വിദ്യാര്‍ഥികള്‍ക്ക് വേറിട്ട ശിക്ഷ വിധിച്ച് ഇടുക്കി ആര്‍ടിഒ. ഇടുക്കി രാജമുടി മാര്‍ സ്ലീവ കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥികളായ ജോയല്‍ വി ജോമോന് , ആല്ബിന് ഷാജി, അഖില്‍ ബാബു , എജില്‍ ജോസഫ് ,ആല്ബിന് ആന്റണി എന്നിവര്‍ക്കാണ് ശിക്ഷ. രണ്ടു ദിവസം ഇടുക്കി മെഡിക്കല്‍ കോളജില്‍ സാമൂഹ്യ സേവനം നടത്താന്‍ ഇവരോട് ഇടുക്കി ആര്‍ടിഒ ആര് രമണന് നിര്‍ദേശിച്ചു. അപകടകരമായ രീതിയില്‍ ഒരു സ്കൂട്ടറില്‍ ഇവർ യാത്ര നടത്തുകയായിരുന്നു..