Idukki വാര്‍ത്തകള്‍
കാഞ്ചിയാർ ബോധി ഗ്രന്ഥശാലയിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു

കാഞ്ചിയാർ ബോധി ഗ്രന്ഥശാലയിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. കാഞ്ചിയാർ രാജൻ എഴുതിയ നൂൽമഴ – ഹൈറേഞ്ച് ജീവിതം, ചരിത്രം,സംസ്കാരം പ്രകൃതി,കാലാവസ്ഥ എന്ന പുസ്തകമാണ് ചർച്ചചെയ്തത്. ചർച്ച കേരള സാഹിത്യ അക്കാദമി അംഗം മോബിൻ മോഹൻ ഉദ്ഘാടനം ചെയ്തു. കരോളിൻ റോസ് തോമസ് പുസ്തക അവതരണം നടത്തി. ഗ്രന്ഥശാല പ്രസിഡണ്ട് ജെയിംസ് പി ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇ. ജെ ജോസഫ്, ടി.കെ രാമചന്ദ്രൻ, കെ.പി സജി, ഷേണായി, ജോർജ്ജുകുട്ടി മാത്യു,ജോളി ജോസഫ്, നോബിൾ മാത്യു, പ്രദീപ് പി.എസ്, ടി.എസ് രാജേന്ദ്രൻ, എസ്. പ്രകാശ്, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഗ്രന്ഥകാരൻ കാഞ്ചിയാർ രാജൻ ചർച്ചകൾക്ക് മറുപടി പറഞ്ഞു.









































































