പ്രധാന വാര്‍ത്തകള്‍
മുണ്ടക്കയത്തിന് സമീപം വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം


ഇടുക്കി: ദേശീയപാത 183ല്‍ മുണ്ടക്കയത്തിന് സമീപം വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പെരുവന്താനം ചുഴുപ്പ് ഇരവുകൂന്നേല്‍ ആക്സണ്‍ (24) ആണ് അപകടത്തിൽ മരിച്ചത്.
മരുതുംമൂടിനും മെഡിക്കല്‍ ട്രസ്റ്റ് കവലയ്ക്കും ഇടയിലായിരുന്നു അപകടം. ഓവര്‍ടേക്ക് ചെയ്ത ഓട്ടോ ആക്സണ്‍ ഓടിച്ചിരുന്ന ബൈക്കിൽ തട്ടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റി ബസിനടിയില്‍ പെടുകയായിരുന്നു.മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ.