പ്രധാന വാര്‍ത്തകള്‍
തക്കാളി വില കുത്തനെ ഇടിഞ്ഞു; 110ൽ നിന്നും 25 ആയി കുറഞ്ഞു


കമ്പം: തക്കാളി വില കുത്തനെ ഇടിഞ്ഞു. നൂറ്റിപ്പത്ത് രൂപയിൽ നിന്നും 25 രൂപയായാണ് തക്കാളിയുടെ വില കുറഞ്ഞത്.
കിണത്ത്ക്കടവ്, ആനമല, വേട്ടക്കാരൻ പുതൂർ, മടത്ത്ക്കുളം തുടങ്ങിയ ഭാഗങ്ങളിൽ നിന്നും തക്കാളി വരവ് വർധിച്ചതോടെയാണ് വില കുത്തനെ ഇടിഞ്ഞത്.
കഴിഞ്ഞ ചില മാസങ്ങളായി തക്കാളി വിലയിലെ വർധനവ് ഏവരെയും ആശങ്കയിലാക്കിയിരുന്നു.
തക്കാളി വില വർധിച്ചതോടെ ഹോട്ടലുകളിലും ഭക്ഷണത്തിന് വില വർധിച്ചിരുന്നു. കനത്ത മഴയിൽ വിളവെടുക്കാൻ പാകമായ തക്കാളി കൃഷികൾ നശിച്ചതോടെയാണ് വില വർധിച്ചത്.