പിടിച്ചുപറി, മോഷണ കേസ്സുകളിലെ പ്രതി പിടിയിൽ : ആനവിലാസം പുവേഴ്സ് ഭവൻ വീട്ടിൽ കുമാർ ആണ് അറസ്റ്റിൽ ആയത്
വണ്ടൻമേട് കുമളി പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണം നടത്തിവന്ന പ്രതി ആനവിലാസം പുവേഴ്സ് ഭവൻ വീട്ടിൽ ജയരാജ് മകൻ ജയകുമാർ എന്നു വിളിക്കുന്ന കുമാർ (-38 വയസ്സ് ) ആണ് പിടിയിൽ ആയത്. വണ്ടൻമേട് കറുവാക്കുളം , മാലി എന്നിവിടങ്ങളിൽ അതിഥി തൊഴിലാളികൾ താമസ്സിക്കുന്ന ലയങ്ങൾ കുത്തി തുറന്ന് പണം മോഷ്ടിച്ചിരുന്നു മാലിയിൽ മോഷ്ടിക്കുന്നതിന്റെ CC TV ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. കുമളി സ്റ്റേഷൻ പരിധിയിലെ ചിറ്റാംപാറ ചക്കുപള്ളം തുടങ്ങിയ സ്ഥലങ്ങളിലും തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ കുത്തി തുറന്ന് നിരവധി മോഷണം നടത്തിയിരുന്നു. വണ്ടൻമേട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പാമ്പുപറയിലുള്ള ഏലത്തോട്ടത്തിലെ തൊഴിലാളികൾ താമസ്സിക്കുന്ന ലയങ്ങൾ കുത്തി തുറന്ന് പണം അപഹരിച്ചതിന്റെ അടിസ്ഥാനത്തിൽ വണ്ടൻ മേട് പോലീസ് സ്റ്റേഷനിൽ 27.05.2022ൽ പരാതി നൽകിയിരുന്നു തുടർന്ന് കട്ടപ്പന Dysp V A നിഷാദ് മോന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം ടി എല്ലാ എസ്റ്റേറ്റുകളിലും നേരത്തെ മാലിയിൽ നിന്നും കിട്ടിയ CC TV ദ്യശ്യത്തിന്റെ അടിസ്ഥാനത്തിൽ ടി പ്രതിയുടെ ഫോട്ടോ നൽകിയിരുന്നു. പാമ്പുപാറ എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം വീണ്ടും പ്രതി എത്തിയപ്പോൾ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞ തൊഴിലാളികളും ഏലത്തോട്ട ഉടമസ്ഥരും അറിയിച്ചതിനെ തുടർന്ന് കട്ടപ്പന Dysp VA നിഷാദ് മോന്റെ നേത്യത്വത്തിൽ ഉള്ള സംഘം അവിടെ എത്തുകയും നാട്ടുകാരുടെയും ഏലത്തോട്ട തൊഴിലാളികളുടെയും സഹായത്തോടെയുമാണ് പ്രതിയെ പിടികൂടിയത്. മോഷണത്തിനു ശേഷം തമിഴ്നാട്ടിലേക്ക് കടന്ന് ഒളിച്ചു താമസിക്കുന്ന പ്രതി അടുത്ത മോഷണ ത്തിനായിട്ടാണ് വീണ്ടും ഇവിടെ എത്താറ്. നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതിക്ക് സംസ്ഥാനത്ത് നിരവധി കേസ്സുകൾ ഉണ്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു