പ്രധാന വാര്‍ത്തകള്‍
വൃക്കമാറ്റത്തിനിടെ രോഗി മരിച്ച സംഭവം; ഇന്ന് ഡോക്ടർമാരുടെ പ്രതിക്ഷേധം,പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും


തിരുവനന്തപുരം: വൃക്കമാറ്റത്തിനിടെ രോഗി മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. ചികിത്സാപിഴവ്, വൃക്ക കൈകാര്യം ചെയ്യുന്നതിലെ വീഴ്ച്ച എന്നിവയിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രധാനമാണ്. അതേസമയം, വൃക്കയടങ്ങിയ പെട്ടിയെടുത്ത് ഓടിയ അരുൺദേവ് ഉൾപ്പടെയുള്ളവരെ ഇന്ന് മെഡിക്കൽ കോളേജ് പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാകും കേസെടുക്കുന്നതിൽ തീരുമാനം. അതേസമയം, ഡോക്ടർമാർക്കെതിരായ നടപടിയിൽ കെ ജി എം സി ടി എ പ്രഖ്യാപിച്ച പ്രതിഷേധ യോഗവും ഇന്നാണ്. നടപടി പിൻവലിക്കണമെന്നാണ് കെ ജി എം സി ടി എ, ഐ എം എ ഉൾപ്പടെയുള്ള സംഘടനകൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.