പ്രധാന വാര്‍ത്തകള്‍
എന്‍എസ്എസിന് പുതിയപ്രസിഡന്‍റ് ഡോ.എം ശശികുമാര്‍, പുതിയ ട്രഷറർ അഡ്വ എന്‍വി അയ്യപ്പന്‍പിള്ള; 138കോടിയുടെ ബജറ്റ്


ചങ്ങനാശേരി: പെരുന്ന ആസ്ഥാനത്ത് ചേർന്ന എൻ.എസ്.എസ് പ്രതിനിധി സഭയിൽ പുതിയ ബജറ്റ് അവതരിപ്പിച്ചു. 138കോടിരുപയുടെ ബജറ്റാണ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അവതരിപ്പിച്ചത്.
എൻ.എസ്.എസിന്റെ പുതിയ പ്രസിഡന്റായി ഡോ.എം ശശി കുമാറിനെ തിരഞ്ഞെടുത്തു. നിലവിൽ ട്രഷറർ ആയിരുന്ന ശശികുമാർ കാർത്തികപള്ളി സ്വദേശിയാണ്. അഡ്വ.എൻ.വി അയ്യപ്പൻ പിള്ളയാണ് പുതിയ ട്രഷറർ. ഇദ്ദേഹം കരുനാഗപ്പള്ളി സ്വദേശിയാണ്. ആരോഗ്യ പരമായ കാരണങ്ങളാൽ അഡ്വ പി എൻ
നരേന്ദ്രനാഥൻ നായർ സ്ഥാനം ഒഴിഞ്ഞതോടെയാണ് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.