പ്രധാന വാര്‍ത്തകള്‍
കാട്ടാനക്കൂട്ടം CSI പള്ളി തകർത്തു; ഇന്ന് പുലർച്ചെയാണ് സംഭവം


പള്ളിതകർത്തു:മാമലക്കണ്ടം, എളംബ്ലാശ്ശേരി അഞ്ചുകുടിയിൽ കാട്ടാനക്കൂട്ടം CSI പള്ളി തകർത്തു; ഇന്ന് പുലർച്ചെയാണ് സംഭവം.
ഒരാഴ്ചയായി ഈ ഭാഗത്ത് തമ്പടിച്ചിരുന്ന കാട്ടാനകൾ ഇന്ന് പുലർച്ചെയാണ് പള്ളി തകർത്തത്. അനുബന്ധമായി ഉണ്ടായിരുന്ന ടോയ്ലറ്റും, സെമിത്തേരിയും, കാർഷിക വിളകളും നശിപ്പിച്ചിട്ടുണ്ട്.
ഫെൻസിംഗ് സംവിധാനത്തിൻ്റെ അപര്യാപ്തത മൂലം പ്രദേശത്ത് കാട്ടാന ശല്യം കടുതലാണ്. പള്ളിയോട് ചേർന്നുള്ള ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങൾ വലിയ ആശങ്കയിലാണ്.ഇരുപതോളം ആനകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്.
വീടിന് പുറത്തിറങ്ങാനൊ കുട്ടികളെ സ്കൂളിൽ അയക്കാനൊ സാധിക്കാത്ത സാഹചര്യമാണ് നിലവിലെന്ന് പ്രദേശവാസികൾ പറയുന്നു