പ്രധാന വാര്‍ത്തകള്‍
ഭാരത് ബന്ദ് പ്രഖ്യാപനമില്ല; ജാഗ്രതാ നിർദേശം ഇന്റലിജൻസ് വിവരമനുസരിച്ചെന്ന് പൊലീസ്


തിരുവനന്തപുരം: ഔദ്യോഗിക പ്രഖ്യാപനമില്ലെങ്കിലും ഭാരത് ബന്ദ് (Bharat Bandh) സംബന്ധിച്ച ജാഗ്രതാ നിർദേശം നല്‍കിയത് ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് കേരള പൊലീസ്. ഔദ്യോഗിക പ്രഖ്യാപനമില്ലെങ്കില്‍ പോലും മറ്റ് സംസ്ഥാനങ്ങളിലും ഇതുപോലെ ജാഗ്രതാ നിര്‍ദേശം പൊലീസ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് അത്തരം നിർദേശം കേരളത്തിലും നല്‍കുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.സമൂഹമാധ്യമങ്ങളിലൂടെയാണ് തിങ്കളാഴ്ച അഗ്നിപഥ് വിഷയത്തില്‍ ബന്ദ് നടക്കുമെന്ന് പ്രചാരണം നടന്നത്. എന്നാല്‍ കേരളത്തില്‍ ഇത്തരത്തില്‍ ബന്ദ് നടക്കില്ലെന്നും അതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.