പീരിമേട്
വണ്ടന്മേട് പഞ്ചായത്തിലെ മാലിന്യസംഭരണം പാളി.
ഹരിത കർമസേന സംഭരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡിനുസമീപം അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത് വഴിയാത്രക്കാർക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടിയതോടെ പ്രദേശം ക്ഷുദ്രജീവികളുടെ താവളവുമായി. മാസങ്ങളായി മാലിന്യം ഇവിടെ സംഭരിച്ചതോടെ കെട്ടിടംതന്നെ മാലിന്യംകൊണ്ട് മൂടിയ അവസ്ഥയിലാണ്. മാലിന്യം നീക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിയിൽ ഒരു വർഷം മുമ്പ് തീരുമാനമെടുത്തിരുന്നെങ്കിലും ഭരണ അനാസ്ഥ തുടരുകയാണ്. മഴക്കാലമെത്തിയാൽ മാലിന്യകേന്ദ്രത്തിൽ വെള്ളം കെട്ടി നിന്ന് ജലജന്യ രോഗങ്ങൾക്കും കാരണമാകും. ഇവിടെ കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിയന്തരമായി നീക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.