ആകാശവാണി ദേവികുളം സാഹിത്യ സൃഷ്ടികള്‍ ക്ഷണിച്ചു


ഇടുക്കി ജില്ലയിലെ എഴുത്തുകാര്‍ക്ക് ആകാശവാണി ദേവികുളം നിലയത്തില്‍ സാഹിത്യ പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം. 18 വയസ്സിനും 30 വയസ്സിനും ഇടയിലുള്ളവര്‍ക്ക് യുവവാണി വിഭാഗത്തിലേക്കും, 30 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്ക് സാഹിത്യ വിഭാഗത്തിലേക്കും സൃഷ്ടികള്‍ അയക്കാം. പ്രക്ഷേപണ യോഗ്യമായ സാഹിത്യ സൃഷ്ടികള്‍ക്ക് പ്രതിഫലവും നല്‍കും. എഴുതിയതോ, ടൈപ്പു ചെയ്തതോ ആയ സൃഷ്ടികള്‍ സ്റ്റേഷന്‍ ഡയറക്ടര്‍, ആകാശവാണി -ദേവികുളം 685613 എന്ന വിലാസത്തിലോ, airdevikulam @gmail.com എന്ന ഇ-മെയില്‍ മുഖാന്തിരമോ അയക്കാം. കവറിനു മുകളില്‍ യുവവാണി, സാഹിത്യവേള എന്നീ വിഭാഗങ്ങളുടെ പേര് രേഖപ്പെടുത്തണം. ബാങ്ക് പാസ്ബുക്ക്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എന്നിവയും നിര്‍ബന്ധം. പേര്, വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവയും സ്‌ക്രിപ്റ്റിനൊപ്പം അയക്കണം. സ്‌ക്രിപ്റ്റുകള്‍ പ്രസിദ്ധീകരിച്ചവയായിരിക്കരുത്. പ്രക്ഷേപണ യോഗ്യമല്ലാത്ത സ്‌ക്രിപ്റ്റുകള്‍ തിരിച്ചയക്കുന്നതല്ല.