സാക്ഷരതാ മിഷന് 67 കേന്ദ്രങ്ങളില്‍ വായനാദിന പരിപാടികള്‍ സംഘടിപ്പിക്കും
വായനാദിനമായ ജൂണ്‍ 19 ന് സാക്ഷരതാ മിഷന് ജില്ലയിലെ 67 കേന്ദ്രങ്ങളില്‍ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കും. എസ്.എന്‍.ഡി.പി. വി.എച്ച്.എസ്.എസ് അടിമാലി, ഗവ. എച്ച്.എസ്. എസ് മറയൂര്‍, പഞ്ചായത്ത് എച്ച്.എസ്.എസ് വണ്ടിപ്പെരിയാര്‍, ഗവ. എച്ച്.എസ്.എസ് വാഴത്തോപ്പ്, ഗവ. ട്രൈബല്‍ എച്ച്.എസ്.എസ് കട്ടപ്പന, ഗവ. വി. എച്ച്.എസ്.എസ് തൊടുപുഴ, ജി.ജി. എച്ച്.എസ്.എസ് തൊടുപുഴ എന്നിവിടങ്ങളിലും തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്റെ 60 വിദ്യാകേന്ദ്രങ്ങളിലുമാണ് വായനാദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. പുസ്തക വായന, ക്വിസ് മത്സരം, വായനാദിന സന്ദേശം, രചനാ മത്സരം, കത്തെഴുത്ത് മത്സരം എന്നിവയാണ് സംഘടിപ്പിച്ചിട്ടുള്ളത്. സമ്പര്‍ക്ക പഠനകേന്ദ്രങ്ങളിലും, വിദ്യാകേന്ദ്രങ്ങളിലും രാവിലെ 10 മുതലാണ് പരിപാടികള്‍. ജനപ്രതിനിധികളും, സാക്ഷരതാ മിഷന് ജീവനക്കാരും, തുല്യതാ പഠന കേന്ദ്രങ്ങളിലെ അദ്ധ്യാപകരും, പഠിതാക്കളും പങ്കെടുക്കുമെന്ന് സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എം. അബ്ദുള്‍കരീം അറിയിച്ചു.