കേരള ന്യൂസ്
സ്വപ്‌നയുടെ സത്യവാങ്മൂലത്തിലെ ആരോപണങ്ങൾ തള്ളി പി. ശ്രീരാമകൃഷ്ണന്‍


തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുൻ സ്പീക്കറും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷ്ണൻ.
ഷാർജ ഷെയ്ഖിന് കൈക്കൂലി നൽകാൻ മാത്രം താൻ വളർന്നോ എന്ന് ചോദിച്ച ശ്രീരാമകൃഷ്ണൻ ഇക്കാര്യത്തിൽ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളെല്ലാം തികച്ചും അസംബന്ധമാണെന്നും പറഞ്ഞു.
ഷാർജ ഷെയ്ഖുമായോ കോണ്‍സുലേറ്റ് ജനറലുമായോ വ്യക്തിപരമായി ഒരു ബന്ധവുമില്ലെന്നും കേരളത്തിന്റെ മൂന്നിരട്ടി വരുമാനം നേടുന്ന ഷാർജയിലെ ഷെയ്ഖിന് എന്തിനാണ് തൻ്റെ കൈക്കൂലിയെന്നും അദ്ദേഹം പറഞ്ഞു.