ആരോഗ്യംകേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍
കേരളത്തിൽ 3419 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3419 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്ത് മാത്രം 1072 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടിപിആർ 16.32 ശതമാനമായി ഉയർന്നു.
കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വാക്സിൻ വിതരണം വർദ്ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കിടപ്പുരോഗികൾക്ക് വീടുകളിൽ തന്നെ വാക്സിൻ നൽകും. കരുതൽ ഡോസിനായി 16 മുതൽ സ്പെഷ്യൽ ഡ്രൈവ് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.