“സ്വപ്നയുടെ മൊഴിയുടെ വിശ്വാസ്യത എത്രയുണ്ടെന്ന് അറിയില്ല”


തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിൻറെ സത്യവാങ്മൂലത്തിലെ വിവരങ്ങളുടെ വിശ്വാസ്യത, എത്രയുണ്ടെന്ന് തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഷയം ആഘോഷമാക്കൻ കോൺഗ്രസിന് താൽപ്പര്യമില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
വി.ഡി സതീശന്റെ പ്രസ്താവന,
“സ്വപനയുടെ മൊഴിയിൽ എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് എനിക്കറിയില്ല. കാരണം മാധ്യമങ്ങളിൽ വരുന്ന വാർത്തകളെ ആശ്രയിച്ച് പ്രതികരിക്കുമ്പോൾ, അത് ശരിയാണോ എന്ന് ഞങ്ങൾക്കറിയില്ല. ശരിയാണെങ്കിൽ അത് ഗുരുതരമായ ആരോപണമാണ്.
സംഭവം പുറത്തറിഞ്ഞപ്പോൾ എന്താണ് സംഭവിച്ചതെന്ന് പറയേണ്ടത് മുഖ്യമന്ത്രിയായിരുന്നു. ഇത്തരക്കാർ പറയുന്നത് ഏറ്റെടുത്ത് ഞങ്ങൾ ആഘോഷിച്ചിട്ടില്ല. ഒരു കാര്യം വരുമ്പോൾ അന്വേഷണം നടത്തണം. മുഖ്യമന്ത്രിയോ സിപിഐ(എം) നേതാക്കളോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയ ഗൂഡാലോചന ഒരു സ്ഥിരം സവിശേഷതയാണ്. മുഖ്യമന്ത്രി മറുപടി പറയണം”.