കേരള ന്യൂസ്
ഇ.പി. ജയരാജനെതിരായ പരാതികൾ കൈമാറി


തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ പരാതികൾ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറി. പത്തിലധികം പരാതികൾ ലഭിച്ചതായി പോലീസ് പറഞ്ഞു. വലിയതുറ പൊലീസാണ് കേസെടുക്കേണ്ടത്. എന്നാൽ പൊലീസ് സ്റ്റേഷനിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് വലിയതുറ പൊലീസ് പറഞ്ഞു.
തിരുവനന്തപുരത്ത് വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി ജയരാജൻ മർദ്ദിച്ചിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബാണ് പരാതി നൽകിയത്.