കേരള ന്യൂസ്
‘സ്വര്‍ണക്കള്ളക്കടത്ത് കേസും നാഷണല്‍ ഹെറാള്‍ഡ് കേസും ഒരേ ഗെയിം’


കൊച്ചി: കേരളത്തിലെ സ്വർണ്ണക്കടത്ത് കേസും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ നാഷണൽ ഹെറാൾഡ് കേസും ഒരേ ഗെയിമാണെന്ന് അധ്യാപകനും മാധ്യമ പ്രവർത്തകനുമായ അരുൺ കുമാർ.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) ഒരു വകുപ്പും നിലനില്‍ക്കാത്ത കേസിൽ രാജ്യത്തെ പ്രതിപക്ഷ കക്ഷി നേതാവ് തുടർച്ചയായ മൂന്നാം ദിവസവും ഇഡിക്ക് മുന്നിൽ ഹാജരാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരുപക്ഷേ അത് രാഹുലിന്റെ അറസ്റ്റിലേക്ക് നയിച്ചേക്കാം. ഇവിടെ സ്വപ്നയും എച്ച്.ആർ.ഡി.എസും, അവിടെ ഇ.ഡി.യും എന്ന വ്യത്യാസമുള്ളൂ. ഒരേ ഗെയിമാണ്. ഒരൊറ്റ ലക്ഷ്യമേയുള്ളൂ, ഒരൊറ്റ റൂളാണെന്നും അരുൺ കുമാർ പറഞ്ഞു.