Letterhead top
previous arrow
next arrow
കേരള ന്യൂസ്

“പ്രതിപക്ഷ നേതാവിനെ വിരട്ടാന്‍ ഗുണ്ടകളെ വിട്ട ആദ്യ മുഖ്യമന്ത്രി”



തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്ക് ഗുണ്ടകളെ അയച്ച കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വി.ഡി സതീശൻ ആരോപിച്ചു.

ഇത്തരത്തിൽ വിരട്ടാന്‍ നോക്കേണ്ട. മുഖ്യമന്ത്രിയേ മാത്രമെ വിരളൂ. ഞങ്ങള്‍ കോൺഗ്രസുകാർ വിരളില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പിണറായി തൻറെ വീട്ടിലേക്ക് ഗുണ്ടകളെ അയച്ചാൽ എനിക്ക് ഭയമില്ല. 10,000 പോലീസുകാരുടെ സംരക്ഷണം തേടുന്ന പിണറായിയല്ല താനെന്നും വി.ഡി സതീശൻ പറഞ്ഞു.

പ്രതിപക്ഷ നേതാവിൻറെ വീട്ടിൽ കയറിയവർക്കും സർക്കാരിനെതിരെ പ്രതിഷേധിച്ചവർക്കും ജാമ്യം ലഭിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് ഇരട്ടനീതിയാണെന്നും സതീശൻ വ്യക്തമാക്കി.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!