Idukki വാര്‍ത്തകള്‍
മാതൃയാനം പദ്ധതിക്ക് വാഹനം ആവശ്യമുണ്ട്

ഇടുക്കി ഗവ. മെഡിക്കല്‍ കോളേജിലെ (ജില്ലാ ആശുപത്രി) മാതൃയാനം പദ്ധതിക്കായി വാഹനം ലഭ്യമാക്കുന്നതിന് താല്‍പര്യമുളള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ആഗസ്റ്റ് 13 ന് വൈകിട്ട് മൂന്ന് മണി വരെ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 299574.









































































