കേരള ന്യൂസ്
നടിയെ ആക്രമിച്ച കേസ്; ജസ്റ്റിസ് കൗസർ ഇടപ്പഗത്ത് പിൻമാറി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജസ്റ്റിസ് കൗസർ ഇടപ്പഗത്ത് പിൻമാറി. മെമ്മറി കാർഡ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ നിന്നാണ് ജസ്റ്റിസ് കൗസർ ഇടപ്പഗത്ത് പിൻമാറിയത്. ജസ്റ്റിസ് കേസ് പരിഗണിക്കുന്നതിനെതിരെ അതിജീവിത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പിൻമാറ്റം. കേസ് ജില്ലാ കോടതിയുടെ പരിഗണനയിലിരിക്കെയാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ചോർന്നത്. സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന വ്യക്തിയാണ് ജസ്റ്റിസ് കൗസർ ഇടപ്പഗത്ത് എന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം.