കേരള ന്യൂസ്
തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ മാധ്യമങ്ങൾക്ക് വിലക്ക്
തിരുവനന്തപുരം : തിരുവനന്തപുരം വിളപ്പിൽശാലയിലെ ഇഎംഎസ് അക്കാദമിയിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ മാധ്യമങ്ങളെ അനുവദിക്കില്ല. പാർട്ടി പരിപാടിയായതിനാൽ പ്രവേശനം ഉണ്ടാകില്ലെന്ന് അക്കാദമി അധികൃതർ അറിയിച്ചു. ഇതനുസരിച്ച് മാധ്യമപ്രവർത്തകരെ ഗേറ്റിനു പുറത്ത് പോലീസ് തടഞ്ഞു.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഹാളിന് പുറത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു. സമീപത്തെ റോഡിലും പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം തടസപ്പെടുത്തിയിരുന്നു. നവകേരള ശിൽപശാലയിൽ പങ്കെടുക്കുന്നവർക്ക് മാത്രമേ അക്കാദമിക്കുള്ളിൽ പ്രവേശിക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു.