Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്  സർവ്വകക്ഷി അനുസ്മരണയോഗം നടന്നു



മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്  സർവ്വകക്ഷി അനുസ്മരണയോഗം നടന്നു . കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത് സംസാരിച്ചു.



ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്ന ഡോ. മൻമോഹൻ സിംങിന്റെ  മരണം രാജ്യത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തി. അദ്ദേഹത്തിന്റെ മരണത്തിൽ  കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ്  കട്ടപ്പനയിൽ മൗന ജാഥയും  സർവ്വകക്ഷി അനുസ്മരണയോഗവും നടത്തിയത്.
യോഗത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ സംസാരിച്ചു.


കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നടന്ന സർവ്വകക്ഷി അനുസ്മരണ യോഗത്തിൽ
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ അധ്യക്ഷനായി.വിവിധ രാഷ്ട്രീയ  നേതാക്കളായ    ഇ എം അഗസ്തി. മാത്യു ജോർജ്, ജോയി വെട്ടിക്കുഴി, വി ആർ ശശി, ശ്രീനഗരി രാജൻ, മനോജ്‌ എം തോമസ്, തോമസ് രാജൻ, തോമസ് പെരുമന,ടോമി ജോർജ്,അഡ്വ:കെ ജെ ബെന്നി,തോമസ് മൈക്കിൾ, രതീഷ് വരാകുമല,എം സി ബിജു, ജോയി കുടുക്കച്ചിറ, രാജൻ കുട്ടി മുതുകുളം,സിബി പാറപ്പായി തുടങ്ങിയവർ സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!