കേരള ന്യൂസ്
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; സത്യാഗ്രഹം രണ്ടാംഘട്ടത്തിലേക്ക്


ട്രാൻസ്പോർട്ട് ഭവന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹം രണ്ടാം ഘട്ടത്തിലേക്ക്. കെ.എസ്.ആർ.ടി.സിയിലെ ശമ്പളം എല്ലാ മാസവും അഞ്ചിന് മുമ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ നേതാക്കൾ ഇന്ന് മുതൽ റിലേ നിരാഹാര സമരം നടത്തും. ജനറൽ സെക്രട്ടറിമാരായ ആർ ശശിധരൻ, ടി സോണി എന്നിവർ നിരാഹാര സമരം ആരംഭിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും.
എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകുക, സിഫ്റ്റ് കമ്പനി പിൻവലിക്കുക, ശമ്പള കരാർ പൂർണമായും നടപ്പാക്കുക, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പിൻവലിക്കുക, 16 ഡ്യൂട്ടി ഇല്ലാത്തതിന്റെ ശമ്പളം തടഞ്ഞുവയ്ക്കാതിരിക്കുക, യൂണിഫോം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജൂൺ ആറിന് അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹം ആരംഭിച്ചത്.