കേരള ന്യൂസ്
പ്രശസ്ത ചലച്ചിത്ര-നാടക നടൻ ഡി ഫിലിപ്പ് അന്തരിച്ചു


പ്രശസ്ത ചലച്ചിത്ര-നാടക നടൻ ഡി ഫിലിപ്പ് അന്തരിച്ചു. അദ്ദേഹത്തിന് 76 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പ്രൊഫഷണൽ നാടകങ്ങളിലൂടെ പ്രശസ്തനാണ് ഫിലിപ്പ്. കാളിദാസ കലാകേന്ദ്രം, കെ.പി.എ.സി നാടകങ്ങളിലെ പ്രധാന നടനായിരുന്നു ഫിലിപ്പ്.
അതിനുശേഷമാണ് അദ്ദേഹം സിനിമയിലേക്ക് വന്നത്. കോട്ടയം കുഞ്ഞച്ചൻ, വെട്ടം, അർഥം, പഴശ്ശിരാജ, സമയം തുടങ്ങി അമ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമെ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ഫിലിപ്പ് ചെയ്തിട്ടുണ്ട്.