കേരള ന്യൂസ്
ബാലസാഹിത്യകാരി വിമല മേനോൻ അന്തരിച്ചു


തിരുവനന്തപുരം: ബാലസാഹിത്യകാരി വിമല മേനോൻ (76) നിര്യാതയായി. സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ജവഹർ ബാലഭവൻ, ട്രിവാൻഡ്രം സ്പെഷ്യൽ ബഡ്സ് സ്കൂൾ എന്നിവയുടെ പ്രിൻസിപ്പലായി ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 21 വർഷം ചെഷയർ ഹോംസ് ഇന്ത്യയുടെ തിരുവനന്തപുരം യൂണിറ്റിന്റെ സെക്രട്ടറിയായിരുന്നു.